Książka Mruthewsoothram S Mahadevan Thampi

Mruthewsoothram

Język: Drawidyjski
Oprawa: Miękka
Dostępność: Dostępna u dostawcy
Wysyłamy za 10-18 dni
57.84
മൃത്യുസൂത്രം എസ്. മഹാദേവൻ തമ്പി‌ ഭൂമിയിലെ ദുഃഖദുരിതങ്ങള്‍ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധ...

Informacje o książce

Język
Drawidyjski
Oprawa
Książka - Miękka
Data wydania
2025
strony
106
EAN
9788119486816
ISBN
8119486811
Enbook ID
52743491
Waga
134
Wymiary
140 x 216 x 6

Pełny opis

മൃത്യുസൂത്രം എസ്. മഹാദേവൻ തമ്പി‌ ഭൂമിയിലെ ദുഃഖദുരിതങ്ങള്‍ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധേനയും അത് തടയാന്‍ ശ്രമിക്കുന്ന ആത്മനാഥന്‍. പ്രഹേളികാ സമാനമായ പ്രതീകദ്വന്ദ്വങ്ങള്‍. അവരുടെ നിഗൂഢ സമസ്യാതന്ത്രങ്ങളില്‍ കുരുങ്ങിയുഴലുന്ന നിസ്സഹായരായ മനുഷ്യരുടെ മുക്തിമോഹങ്ങള്‍; ആത്മസംഘര്‍ഷങ്ങള്‍. മാജിക്കല്‍ റിയലിസത്തിന്റെ സൈക്കഡലിക് വിഭ്രാമകതകളിലൂടെ ഇവ അനാവരണം ചെയ്യുകയാണ് ഈ നോവല്‍. അതുകൊണ്ടുതന്നെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളുടെ നേര്‍ക്കുപിടിച്ച കണ്ണാടികൂടിയാവുന്നു ദാര്‍ശനിക മാനങ്ങളുള്ള ഈ കൃതി. ആകാശവും അഗ്‌നിയും സൂര്യനും ഭൂമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ നോവലില്‍ അമര്‍ന്ന കാമത്തിന്റെ വിസ്‌ഫോടനമായി ഗായത്രിയും ആര്‍ദ്രപ്രണയപ്രതീകങ്ങളായി മേഘരൂപസാത്യകദ്വയവും ജ്വലിച്ചു നില്‍ക്കുന്നു. പ്രകൃതിയുടെ പശ്ചാത്തലം ഈ കൃതിക്ക് അസുലഭമായ ചാരുത പകരുന്നു. ഭാവഗീത സമാനമായ ഭാഷയും വിസ്മയകരമായ ബിംബകല്‍പ്പനകളും ചേര്‍ന്ന് നവീന ഭാവുകത്വത്തിന്റെ പുതുമാനങ്ങള്‍ തുറക്കുന്നു മൃത്യുസൂത്രം.